ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് ഹൗസിന് മുൻപിൽ യുവമോർച്ച പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനം നടത്തി. ജിഹാദികൾ പാലാ ബിഷപ്പിനെതിരെ നടത്തിയ മാർച്ചിനെതിരെ യുവമോർച്ച പ്രതിഷേധിച്ചു.യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അരുൺ ചാരുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതിന് പരിഹാരം കാണേണ്ടവർ സത്യം പറഞ്ഞ ബിഷപ്പിനെ ആക്രമിക്കുന്നവർക്ക് കുടപിടിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നതെന്നും ഇത് അംഗീകരിക്കാനാവില്ല എന്നും യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ബിജെപി മണ്ഡലം പ്രസിഡൻ്റ് രൺജിത്ത് ജി മീനാഭവൻ ,യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡൻ്റ് ഡോ.ജോജി എബ്രഹം,ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതിയംഗം സുമിത്ത് ജോർജ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ , കമ്മിറ്റിയംഗം അനന്ദു,ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് മാഗി ഡൊമനിക്ക് കല്ലറയ്ക്കൽ ,വിവിധ പഞ്ചായത്ത് ഭാരവാഹികളായ
അനിൽ വി നായർ, സാം കൊല്ലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ബിജെപിയുടെ വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ ബിഷപ്പിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമ്മേളനങ്ങൾ നടക്കുമെന്ന് മണ്ഡലം പ്രസിസന്റ് രൺജിത്ത് ജി. മീനാഭവൻ പറഞ്ഞു.


